മത്സരിക്കാൻ ഞാൻ ഇല്ല… എന്നാൽ കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തണം…അഖില്‍ മാരാര്‍


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടനും സംവിധായകനും ബിഗ് ബോസ് മുന്‍ താരവുമായ അഖില്‍ മാരാര്‍. പ്രചരിക്കുന്ന വര്‍ത്തകള്‍ തന്റെ അറിവോടെയല്ലെന്നും ഓരോ മണ്ഡലത്തിലും ജയസാധ്യത ലക്ഷ്യം വെച്ച് അര്‍ഹത ഉള്ളവരെ കണ്ടെത്തി കോണ്‍ഗ്രസ് ജയിപ്പിക്കട്ടെയെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തണം എന്നാണ് തന്റെ ആഗ്രഹമെന്നും അതിനായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്യുമെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

എന്റെ ആഗ്രഹം കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തണം..അതിനായി എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പാര്‍ടിക്ക് വേണ്ടി ചെയ്യും.. ആര് മുഖ്യമന്ത്രി ആയാലും എനിക്ക് അടുപ്പമുള്ള ഒരാള്‍ ആവും എന്നത് എന്റെ വ്യക്തിപരമായ സന്തോഷം… ആവശ്യത്തിനും അനാവശ്യത്തിനുമുള്ള പബ്ലിസിറ്റി, മാന്യമായി ജീവിക്കാന്‍ ഉള്ള സാമ്പത്തിക ഭദ്രത, ധാരാളം രാഷ്ട്രീയ ബന്ധങ്ങളും ഉള്ള എനിക്ക് എന്റെ ഭാവി സുരക്ഷിതമായി മുന്നോട്ട് കൊണ്ട് പോകാന്‍ ഉള്ള മാര്‍ഗം അറിയാം..

Previous Post Next Post