തിങ്കളാഴ്ച രാത്രി കാവടിയാട്ടം നടക്കുന്നതിനിടെയാണ് രണ്ട് കാട്ടാനകൾ മേളക്കാർക്കിടയിലേക്കെത്തിയത്. ആനകൾ വന്നതോടെ മേളക്കാർ വാദ്യോപകരണങ്ങൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.
എന്നാൽ കാട്ടാനകൾ കൂടുതൽ പ്രശ്നമുണ്ടാക്കാതെ കാവടിക്കടുത്ത് വച്ച് എണ്ണപ്പന തോട്ടത്തിലേക്ക് ഇറങ്ങി പോയതിനാൽ വൻ അപകടം ഒഴിവായി. ഉത്സവത്തിൽ പങ്കെടുക്കാനായി നിരവധി പേർ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.