നിയമവിരുദ്ധമായ സർവ്വേ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കണം. വിവര ശേഖരണത്തിനായി നടത്തിയ സർവ്വേ സിപിഐഎമ്മിന്റെ രാഷ്ട്രീയ നേട്ടത്തിനായി ഭരണമുന്നണി ദുരുപയോഗം ചെയ്യുകയാണ്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനാണ് സംസ്ഥാന സർക്കാർ സർവ്വേ സംഘടിപ്പിക്കുന്നത്. 20 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത് എന്നുമാണ് പൊതുതാൽപര്യ ഹർജിയിലെ ആവശ്യം.
ഭരണഘടനാ വിരുദ്ധമായ നടപടി റദ്ദാക്കണം. സർവ്വേയുടെ നടത്തിപ്പ് വിശദാംശങ്ങളും സാമ്പത്തിക സ്രോതസ്സും ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെടണം. സർവ്വേ നടപടികളും, ഫണ്ട് വിനിയോഗവും ഹൈക്കോടതി നേരിട്ട് വിലയിരുത്തണമെന്നുമാണ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലെ ആവശ്യം.