
കണ്ണൂരിൽ സ്കൂളിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാനൂരിലെ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്യൂൺ ഷിബിൻ ആണ് മരിച്ചത്. 35 വയസ്സായിരുന്നു. സ്കൂളിലെ ലാബിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നം മൂലം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന.