മുനിസിപ്പാലിറ്റിയുടെയും വായൂ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെയും ലൈസൻസ് ഇല്ലാതെയായിരുന്നു ഫാക്ടറിയുടെ പ്രവർത്തനം. ഫാക്ടറിയിൽ നിന്നുള്ള വിഷവാതകങ്ങളും മലിന ജലവും സമീപത്തെ കുടിവെള്ള സ്രോതസുകളും ളാലം തോടും അയൽപുരയിടങ്ങളും മലിനമാക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
10 വർഷം പൂട്ടിക്കിടന്ന ശേഷം അടുത്തിടെയാണ് ഫാക്ടറി പ്രവർത്തനം പുനരാരംഭിച്ചത്. അനധികൃത പ്രവർത്തനത്തിനെതിരെ നിരവധി പരാതികൾ നൽകി. എന്നാൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അക്ഷൻ കൗൺസിൽ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് ഫാക്ടറി നടത്തിപ്പുകാരുടെ നീക്കം.