യാത്രക്കിടെ രണ്ടര വയസുകാരനെ അമ്മ ബസിന്റെ ഗിയര്‍ബോക്‌സില്‍ ‘മറന്നുവെച്ചു…കുട്ടിക്ക് ..


ബസ് യാത്രക്കിടെ രണ്ടര വയസ്സുകാരനെ ബസില്‍ മറന്നുവെച്ച് അമ്മ.സംഭവമുണ്ടായത് കോഴിക്കോട് നാദാപുരത്താണ് . ബസ് യാത്ര അവസാനിപ്പിക്കുമ്പോഴാണ് കുട്ടി ഒറ്റയ്ക്കിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. മിനിറ്റുകൾക്ക് പിന്നാലെ ‘മറന്നുവെച്ച’ കുഞ്ഞിനെ തേടി അമ്മയെത്തി.

ഓര്‍ക്കാട്ടേരിക്ക് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നാണ് വടകര-വളയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും കയറിയത്. ബസ് വടകരയില്‍ യാത്ര അവസാനിപ്പിച്ചപ്പോഴാണ് ഗിയര്‍ ബോക്‌സിന് മുകളില്‍ കുട്ടി തനിച്ചിരിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്.

കൂടെ ആരെയും കാണാഞ്ഞതിനെ തുടര്‍ന്ന് കുട്ടിയോട് കാര്യം അന്വേഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പോലീസില്‍ വിവരം അറിയിക്കാന്‍ തീരുമാനിച്ചെങ്കിലും അപ്പോഴേക്കും അമ്മയെത്തി. കുഞ്ഞ് കൂടെയുണ്ടായിരുന്ന കാര്യം മറന്നുപോയതായിരുന്നുവെന്നായിരുന്നു പരിഭ്രമിച്ചെത്തിയ അമ്മയുടെ മറുപടി.

Previous Post Next Post