കോൺഗ്രസ് മെഗാ പഞ്ചായത്ത് കൊച്ചിയിൽ.. രാഹുൽ ഗാന്ധി പങ്കെടുക്കും…


        

കോൺഗ്രസ് മെഗാ പഞ്ചായത്ത് ഈ മാസം 19 ന് കൊച്ചിയിൽ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പരിപാടിയാണ് മെഗാ പഞ്ചായത്ത്. പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. 2026 ലെ പ്രവർത്തന കലണ്ടർ കോൺഗ്രസ് പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ സംസ്ഥാന ജാഥ നടക്കും. ജനുവരി 19ന് രാഹുൽഗാന്ധി പങ്കെടുക്കുന്ന മെഗാ പഞ്ചായത്ത് കോൺഗ്രസ് രാപകൽ സമരം 13 ന് നടക്കും. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിനെതിരായി രാപ്പകൽ സമരം സംഘടിപ്പിക്കും. 13, 14 തിയതികളിൽ ഏജീസ് ഓഫീസിന് മുന്നിലാണ് സമരം നടക്കുക. ജനുവരി 13,14- തൊഴിലുറപ്പ് പദ്ധതി വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ ഉപരോധം ജനുവരി 23 ശബരിമല വിഷയത്തിൽ നിയമസഭാ മാർച്ച്, 13 ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച് നടക്കും.


Previous Post Next Post