നടൻ രഘു കളമശ്ശേരി അന്തരിച്ചു…




മിമിക്രി കലാകാരനും നടനുമായ രഘു കളമശ്ശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഹാസ്യ പരമ്പരയായ സിനിമാലയില്‍ ഉമ്മൻചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്‍തനായത്. ഇതിനു പുറമേ നിരവധി സ്റ്റേജ് ഷോകളിലും ഉമ്മൻചാണ്ടിയുടെ അപരനായി രഘു തിളങ്ങിയിരുന്നു. പി എസ് രഘു എന്നാണ് മുഴുവൻ പേര്. കളമശ്ശേരി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു രഘു.
Previous Post Next Post