രഞ്ജി ട്രോഫി…കേരളം ഇന്ന് നിര്‍ണായക മത്സരത്തില്‍….



രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ചണ്ഡിഗഢിനെ നേരിടും. തിരുവനന്തപുരം, മംഗലപുരം കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസറുദ്ദീന്റെ നേതൃത്വത്തിലാണ് കേരളം കളിക്കാനിറങ്ങുക. 

സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, വിഷ്ണു വിനോദ്, നിധീഷ് എം ഡി തുടങ്ങിയവരടങ്ങുന്ന കരുത്തുറ്റ നിരയാണ് കേരളത്തിന്റേത്.കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് സമനിലകള്‍ മാത്രമുള്ള കേരളത്തെ സംബന്ധിച്ച് ടൂര്‍ണമെന്റില്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യമിട്ടാകും കേരളം കളിക്കാനിറങ്ങുക. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം നാളെ കളത്തിലിറങ്ങുന്നത്. അഹമ്മദ് ഇമ്രാന്‍, അഭിജിത് പ്രവീണ്‍ എന്നിവര്‍ക്ക് പകരം അഭിഷേക് പി. നായരെയും വി. അജിത്തിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Previous Post Next Post