കോട്ടയം ഉഴവൂരാണ് സംഭവം. ഓക്കാട്ട് ജോബി ജോസഫ് (56) ആണ് മരിച്ചത്. ഉഴവൂർ പയസ്മൗണ്ട് ഭാഗത്തു നീരുരുട്ടി റോഡിൽ നിന്നുള്ള പോക്കറ്റ് റോഡിൽ ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. ലൈസൻസുള്ള റൈഫിൾ കൈവശമുള്ള ജോബി സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടം. പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് സ്‌കൂട്ടർ മറിഞ്ഞു. ഇതോടെ തോക്ക് പൊട്ടി ചെവിയുടെ ഒരു വശത്ത് ബുള്ളറ്റ് തുളച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ ജോബി മരിച്ചു.