ഞങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല; പ്രതികരണവുമായി ജിഷിൻ മോഹന്റെ ഭാര്യ അമേയ


മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിൽ സീരിയൽ താരം സിദ്ധാർത്ഥ്‌ പ്രഭുവിനെ പിന്തുണച്ച് രംഗത്തെത്തിയ നടൻ ജിഷിൻ മോഹന് സോഷ്യൽ മീഡിയയിൽ വിമർശനം. തുടർന്ന് ജിഷിനെ പിന്തുണച്ച് ഭാര്യ അമേയയും രംഗത്തെത്തി. സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ജിഷിൻ മോഹനെതിരെയും വിമർശനം വന്നുതുടങ്ങിയത്. പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ജിഷിൻ പങ്കുവച്ച പോസ്റ്റിലാണ് നിരവധി പേർ കമന്റുമായി എത്തിയത്. തുടർന്ന് ഭാര്യ അമേയയും കമന്റുമായി രംഗത്തെത്തി. തങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ലെന്നും, ആരോടും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടില്ലെന്നും ആൾക്കൂട്ട ആക്രമണത്തിനെതിരെയാണ് സംസാരിച്ചതെന്നും അമേയ വ്യക്തമാക്കി.

 “ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാൽ പോകുക, ഞങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ആരോടും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടുമില്ല. ആരെങ്കിലും അത് ചെയ്തെങ്കിൽ അതിനെ ന്യായീകരിച്ചിട്ടുമില്ല. ആൾക്കൂട്ട ആക്രമണം ജനം സ്വീകരിച്ചതിനെതിരെ സംസാരിച്ചു. അതിൽ ഇപ്പോഴും ഒരു മാറ്റവുമില്ല, ആ പറഞ്ഞതിൽ ഒരിഞ്ചു പുറകോട്ടില്ല.” അമേയ കുറിച്ചു.

Previous Post Next Post