ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ




പാലക്കാട് മുടപ്പല്ലൂരിൽ ബാങ്ക് ജപ്തി ചെയ്ത വീടിൻ്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ. രാത്രി പെരുവഴിയിലായ സ്വാമിനാഥനേയും കുടുംബത്തേയും ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീടിനകത്ത് കയറ്റിയത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നെടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി വന്നത്. ഇന്നലെ ഉച്ചയോടെയാണ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. പെരുവഴിയിലായ കുടുംബത്തെ ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാത്രിയില്‍ വീടിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കയറ്റിയത്. കുടുംബത്തിന് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം അറിയിച്ചു
Previous Post Next Post