പാമ്പാടി:ദേശീയ പാതയിൽ ചേന്നം പള്ളിയ്ക്കു സമീപം ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം ചേന്നംപള്ളി പുന്നക്കുഴിയിൽ ജാനു തമ്പി (85) ആണ് മരിച്ചത്. പാൽ വാങ്ങി വരികയായിരുന്നു ജാനുവിനെ പാമ്പാടി ഭാഗത്തേക്ക് പോയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു ചൊവ്വാഴ്ച വൈകുന്നേരം 4:30 ആണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാനുവിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭർത്താവ് പരേതനായ തമ്പി കൃഷ്ണൻ മക്കൾ ഗീത വിജയൻ, ഗിരിജ മനോജ്, പി എൻ ശോഭന, പരേതനായ പി കെ അജിമോൻ, ഓമന അനിൽ, മരുമക്കൾ വിജയൻ വെണ്ണിക്കുളം, മനോജ് പുന്നവേലിൽ, സോമൻ പാമ്പാടി,അനിൽ ചിറക്കടവ്, ഗീത അജി സംസ്കാരം വ്യഴാഴ്ച്ച രണ്ടിന് വീട്ടുവളപ്പിൽ
പാമ്പാടി ചേന്നംപള്ളിയിൽ ഉണ്ടായ അപകടത്തിൽ വയോധിക മരിച്ചു
ജോവാൻ മധുമല
0
Tags
pampady news