
പാലക്കാട് വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി. പാലക്കാട് കുഴൽമന്ദം നൊച്ചുള്ളിയിൽ ആയിരുന്നു സംഭവം. വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ഓട്ടോ സാമൂഹിക വിരുദ്ധർ കത്തിച്ചുവെന്നാണ് പരാതി. നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. പുതുവത്സര ദിനത്തിലായിരുന്നു സംഭവം. ശബരിമല സന്ദർശനത്തിന് പോയ മഹേഷ് ഒന്നാം തീയതി രാത്രി വീട്ടിലെത്തുമ്പോൾ ഓട്ടോ കത്തി നശിച്ച നിലയിൽ കാണുകയായിയുന്നു. ഓട്ടോറിക്ഷയുടെ സമീപത്ത് നിന്നും മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കുഴൽമന്ദം പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.