കൂടാതെ മുസ്ലീം ലീഗിനെതിരെയും തുഷാർ വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. ഐക്യ നീക്കം യുഡിഎഫിന് എതിരെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് മുസ്ലിം ലീഗാണ്. എസ്എൻഡിപിക്കും, എൻഎസ്എസിനും യുഡിഎഫിനെ പരാജയപ്പെടുത്തുക എന്ന നയമില്ല. മുസ്ലീം വിഭാഗത്തെ മാറ്റി നിർത്തിയിട്ടില്ല. അവർ സ്വയം മാറി നിൽക്കുന്നു എന്നും തുഷാർ പറയുന്നു.
അതുപോലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താൻ മത്സരിക്കില്ലെന്നും സംഘടനാകാര്യങ്ങളിൽ ശ്രദ്ധ നല്‍കും. മത്സരിക്കാൻ ഇല്ലെന്ന് എൻഡിഎ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 35 സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കും. തദ്ദേശതിരഞ്ഞെടുപ്പിൽ എൻഡിഎ തിരുവന്തപുരത്ത് ഉൾപ്പടെ ജയിച്ചത് ബിഡിജെഎസ് പിന്തുണയോടെയാണ്. എൻഡിഎയിൽ അവഗണനയില്ല. അത് മാധ്യമസൃഷ്ടിയാണ്. എസ്എൻഡിപ് എൽഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകൾ വ്യക്തിപരമാണ്. മൂന്നാംപിണറായി സർക്കാർ വരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞതും വ്യക്തിപരം. സംഘടന അങ്ങനെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എസ്എൻഡിപിയുടെ ഭൂരിപക്ഷം നേതാക്കളും ബിഡിജെഎസ് ഭാരവാഹികളാണ്. എസ്എൻഡിപി ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലോ, ചൂലോ അല്ല. എസ്എൻഡിപിയും , ബിഡിജെഎസും രണ്ടാണ് എന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.