ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില! ഇന്നത്തെ നിരക്ക് ഇതാണ്…




സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന് 1240 രൂപയുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് 22 കാരറ്റ് സ്വർണം പവന് 104,240 രൂപയാണ് വിപണി വില. ഗ്രാമിന് വില 13,030 രൂപയാണ്. ഇതോടെ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഈ മാസം ഏറ്റവും കുറഞ്ഞ വില ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.

18 കാരറ്റ് സ്വർണം ഗ്രാമിന് 125 രൂപ കൂടി 10,710 രൂപയായി. ഇതോടെ പവന് 85680 രൂപയായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ കൂടി 8340 രൂപയിലും പവന് 66720 രൂപയിലുമെത്തി.

ആഗോള തലത്തിൽ ഉയർന്ന ജിയോപൊളിറ്റിക്കൽ സംഘർഷങ്ങളാണ് സ്വർണവിലയെ ഉയർത്തുന്നത്. വെനസ്വേലയിലുണ്ടായ അമേരിക്കൻ സൈനിക ഇടപെടലിന് പിന്നാലെ സുരക്ഷിത നിക്ഷേപമായി സ്വർണത്തിന് കൂടുതൽ ആവശ്യകത വർദ്ധിച്ചു. ഇതിന്റെ ഭാഗമായി ആഗോള ഫണ്ടുകളും കേന്ദ്രബാങ്കുകളും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 100 ഡോളർ വരെ ഉയർന്ന് 4,430 ഡോളറിലെത്തി. ഗ്രീൻലാൻഡ്, ക്യൂബ, മെക്സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം സാമ്പത്തിക രംഗത്ത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവും ഇന്ത്യയിൽ സ്വർണവില ഉയരാൻ കാരണമായി.

أحدث أقدم