
തൃശ്ശൂരിൽ സിപിഎം വാർഡ് മെമ്പർ രാജിവെച്ചു. ചേലക്കര പഞ്ചായത്തിലെ പതിനാറാം വാർഡംഗം പി രാമചന്ദ്രനാണ് രാജിവെച്ചത്. പാർട്ടി സസ്പെൻഷനിലായിരുന്നു രാമചന്ദ്രൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് മാറി ചെയ്തതിനാണ് സസ്പെൻഷനിലായത്. യുഡിഎഫ് എൽഡിഎഫ് ബലാബലം ആയിരുന്ന പഞ്ചായത്തിൽ രാമചന്ദ്രന്റെ വോട്ടോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്