ദേശീയ അംഗീകാരത്തിൻ്റെ നിറവിൽ പാമ്പാടി സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക്


പാമ്പാടി> ദേശീയ 
സഹകരണ സ്ഥാപനമായ നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ NCDC 2025  അവാർഡ് പാമ്പാടി സർവ്വീസ് സഹകരണ ബാങ്കിന്.മികച്ചതും വ്യത്യസ്‌തയാർന്ന പ്രവർത്തനങ്ങളും പരിഗണിച്ചാണ് ബാങ്കിന് ഒന്നാം സ്ഥാനം ലഭിച്ചത്.ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.രണ്ടാം സ്ഥാനം തൃശൂർ ടൗൺ കോപ്പറേറ്റീവ് ബാങ്കും പാലക്കാട് അലനല്ലൂർ സർവീസ് സഹകരണ ബാങ്കും പങ്കിട്ടു
2025 ൽ പാമ്പാടി സർവീസ് സഹകരണ ബാങ്കിന് ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണിത്
സംസ്ഥാനത്തെ മികച്ച സഹകരണബാങ്കിനുള്ള സംസ്ഥാന സർക്കാർ അവാർഡും കേരള ബാങ്ക് എക്സലൻസ് അവാർഡും ലഭിച്ചിരുന്നു.1924 ൽ പ്രവർത്തനം ആരംഭിച്ച 100 വർഷങ്ങൾ പൂർത്തീകരിച്ച ബാങ്കിൻ്റെ ഈ നേട്ടം സ്ഥാപനത്തെ നയിച്ച ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സഹകാരികളുടെയും കൂട്ടായ വിജയമാണ് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ എം രാധാകൃഷ്ണൻ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റെ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. റെജി സഖറിയ തുടങ്ങിയ പ്രശസ്തരായ സഹകാരികൾ ദിർഘകാലം ബാങ്ക് ഭരണത്തിന് നേതൃത്വം നൽകി
കഴിഞ്ഞ 17 വർഷമായി തുടർച്ചയായി 20% ലാഭവീതം ബാങ്ക് വിതരണം ചെയ്യുന്നു.
വി എം പ്രദീപ് പ്രസിഡണ്ട് ജോജോ സാമുവൽ വൈസ് പ്രസിഡണ്ട് കെ വി തോമസ്, പി എം വർഗീസ്,കെ കെ തങ്കപ്പൻ,ശ്രീകല ശ്രീകുമാർ,കെ എസ് ജയൻ,തുളസി രാധാകൃഷ്ണൻ,പ്രവീൺ മാണി,അനൂപ് കെ എസ്,കണ്ണൻ കെ ദാമു,സുമ ജേക്കമ്പ് എന്നിവരാണ് ബാങ്ക് ഭരണ സമിതി അംഗങ്ങൾ കെ എസ് അമ്പിളി സെക്രട്ടറി
Previous Post Next Post