കുവൈറ്റ് സിറ്റി: വരും ദിവസങ്ങളിൽ കുവൈറ്റിൽ അതിശൈത്യത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ താപനില 3 ഡിഗ്രി സെൽഷ്യസിനും താഴെ പോകുമെന്നും ഇതേത്തുടർന്ന് മഞ്ഞ് വീഴ്ചയ്ക്കും (ഫ്രോസ്റ്റ്) ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു.
യൂറോപ്പിൽ നിന്നുള്ള തണുത്ത കാറ്റും വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള വായുപ്രവാഹവുമാണ് രാജ്യത്തെ പെട്ടെന്നുള്ള താപനില കുറയാൻ കാരണം. മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും തണുപ്പിൻ്റെ കാഠിന്യം വളരെ കൂടുതലായിരിക്കും. രാത്രികാലങ്ങളിലും പുലർച്ചെ താപനില പൂജ്യം ഡിഗ്രിയിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ കൃഷിയിടങ്ങളിലും മറ്റും മഞ്ഞ് ഉറഞ്ഞു കൂടാൻ (ഫ്രോസ്റ്റ് രൂപീകരണം) സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം ഡയറക്ടർ അറിയിച്ചു