ജനങ്ങളുമായി തർക്കിക്കാൻ നിൽക്കരുത്. ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്. ക്ഷമാപൂർവ്വം മറുപടി നൽകണം. വീടിനകത്ത് കയറി വേണം ജനങ്ങളുമായി സംസാരിക്കാനെന്നും പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടി എന്നു പറയണമെന്നും സർക്കുലറിൽ പറയുന്നു.
ആർഎസ്എസിനും, ജമാഅത്തെ ഇസ്ലാമിക്കും എതിരെ പാർട്ടി ഉയർത്തുന്ന വിമർശനങ്ങൾ വിശ്വാസികൾക്കെതിരെ അല്ലെന്ന് പറയണമെന്നും സർക്കുലറിൽ പറയുന്നു. പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ സർക്കുലറിലാണ് നിർദ്ദേശങ്ങൾ ഉള്ളത്