യൂണിഫോമിൽ ബാറിൽ കയറി മദ്യ സൽക്കാരത്തിൽ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ


യൂണിഫോമിൽ ബാറിലെത്തി മദ്യ സൽക്കാരത്തിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ബാർ ലൈസൻസി ഒരുക്കിയ മദ്യ സൽക്കാരത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ പങ്കെടുത്തത്. കോവളത്തെ ഡയമണ്ട് പാലസ് ഹോട്ടലിൽ ആയിരുന്നു മദ്യ സൽക്കാരം നടന്നത്.

വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജി സുനിൽകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ആശ, അഞ്ജന എന്നിവരാണ് മദ്യ സൽക്കാരത്തിൽ പങ്കെടുത്തത്. സംഭവം വിവാദമായതോടെയാണ് മൂവരെയും സസ്‌പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥർ എക്സൈസ് വകുപ്പിന്റെ സത്പേരിന് കളങ്കം വരുത്തിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. പിന്നാലെയാണ് മൂവരെയും സസ്‌പെൻഡ് ചെയ്തത്.

Previous Post Next Post