ഗുരുവായൂരിൽ വാഹനപൂജ, സ്റ്റാര്‍ട്ട് ചെയ്‌ത കാർ നിയന്ത്രണം വിട്ട് നടപ്പുരയുടെ ഗേറ്റ് തകർത്തു; കാറിനും കേടുപാടുകൾ


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹനപൂജ കഴിഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് നടപ്പുരയുടെ ഗേറ്റ് തകര്‍ന്നു. കിഴക്കേ നടപ്പുരയുടെ സൈഡ് ഗേറ്റാണ് തകര്‍ന്നത്. കോഴിക്കോട് സ്വദേശികള്‍ പുതിയ കാര്‍ വാങ്ങി പൂജിക്കാനെത്തിയതാണ്. പൂജ കഴിഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ നിയന്ത്രണം വിട്ട് 10 മീറ്ററോളം കുതിച്ച് ഗേറ്റില്‍ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുന്‍വശത്ത് ചെറിയ കേടുപാട് സംഭവിച്ചു. ഇന്നലെ ആണ് സംഭവം.

ഞാറാഴ്ചയായിതിനാല്‍ വാഹന പൂജക്ക് രാവിലെ മുതലേ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇരു ചക്രവാഹനങ്ങളും, കാറും,  ബസും അടക്കം നൂറോളം വാഹനങ്ങളാണ് പൂജിക്കാനായെത്തിയത്. കിഴക്കേ നടപ്പുരയില്‍ നിന്ന് ആരംഭിച്ച വാഹനങ്ങളുടെ നിര കൗസ്തുഭം ഗസ്റ്റ്ഹൗസ് വരെ നീണ്ടു. ഇതോടെ ഇന്നര്‍ റിംഗ് റോഡില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ടെമ്പിള്‍ പോലീസ് നിർദ്ദേശത്താൽ റോഡിലെ വാഹനങ്ങള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് മാറ്റി. പിന്നീട് ഊഴപ്രകാരമാണ് വാഹനങ്ങള്‍ പൂജ നടത്തിയത്.

തൃശൂർ,  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹനപൂജ കഴിഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് നടപ്പുരയുടെ ഗേറ്റ് തകര്‍ന്നു. കിഴക്കേ നടപ്പുരയുടെ സൈഡ് ഗേറ്റാണ് തകര്‍ന്നത്. കോഴിക്കോട് സ്വദേശികള്‍ പുതിയ കാര്‍ വാങ്ങി പൂജിക്കാനെത്തിയതാണ്. പൂജ കഴിഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ നിയന്ത്രണം വിട്ട് 10 മീറ്ററോളം കുതിച്ച് ഗേറ്റില്‍ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുന്‍വശത്ത് ചെറിയ കേടുപാട് സംഭവിച്ചു. ഇന്നലെ ആണ് സംഭവം.

ഞാറാഴ്ചയായിതിനാല്‍ വാഹന പൂജക്ക് രാവിലെ മുതലേ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇരു ചക്രവാഹനങ്ങളും കാറും, ബസും അടക്കം നൂറോളം വാഹനങ്ങളാണ് പൂജിക്കാനായെത്തിയത്. കിഴക്കേ നടപ്പുരയില്‍ നിന്ന് ആരംഭിച്ച വാഹനങ്ങളുടെ നിര കൗസ്തുഭം ഗസ്റ്റ്ഹൗസ് വരെ നീണ്ടു. ഇതോടെ ഇന്നര്‍ റിംഗ് റോഡില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ടെമ്പിള്‍ പോലീസ് നിർദ്ദേശത്താൽ റോഡിലെ വാഹനങ്ങള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് മാറ്റി. പിന്നീട് ഊഴപ്രകാരമാണ് വാഹനങ്ങള്‍ പൂജ നടത്തിയത്.


Previous Post Next Post