പാലക്കാട് : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി പി സരിന്‍ രംഗത്ത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരാള്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായമാണ് സ്വാഭാവികമായും അവതരിപ്പിക്കേണ്ടത് എന്നും ഇവിടെ സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ നടക്കുന്ന ഒരാള്‍ ‘അന്‍വര്‍ മുതല്‍ ഷാജന്‍ സ്‌കറിയയെ വരെയും, ജമാഅത്തെ ഇസ്‌ലാമി മുതല്‍ എസ്ഡിപിഐ വരെയും, കാസ മുതല്‍ തനി സംഘിയെ വരെയും കൂട്ടുപിടിച്ചിരിക്കുകയാണെന്ന് സരിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.സതീശന്റെ പറച്ചിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് കോണ്‍ഗ്രസാണെന്നും സരിന്‍ പറഞ്ഞു. താന്‍ പറയുന്നതിന് കോണ്‍ഗ്രസുകാര്‍ കയ്യടിക്കാന്‍ നിര്‍ബന്ധിതരാവും എന്നതില്‍ അയാള്‍ക്ക് ഉറപ്പുണ്ട്. തന്നെ മറികടന്ന് മറ്റൊരാളെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ഒരു കാരണവശാലും ഇനിയുള്ള സമയങ്ങളില്‍ മുതിരില്ല എന്ന കൃത്യമായ കണക്ക് കൂട്ടലില്‍, കോണ്‍ഗ്രസ് എന്നത് നേതാക്കള്‍ക്കുമപ്പുറം ഒരു വികാരമായി കാണുന്ന അണികളെ പോലും തന്റെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി അയാള്‍ മാനിപ്പുലേറ്റ് ചെയ്ത് വെച്ചിരിക്കുകയാണെന്ന് സരിന്‍ കുറ്റപ്പെടുത്തി.