ബിജെപിയിൽ ചേർന്ന എസ്.രാജേന്ദ്രന്റെ നേതൃത്വത്തിൽ ഇടുക്കിയിൽ സഹകരണ ബാങ്ക്




ദേവികുളം : ബിജെപിയിൽ ചേർന്ന സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ സഹകരണ ബാങ്ക് . കേന്ദ്ര സഹകരണവകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിന്നേഴ്‌സ് റോയല്‍ വര്‍ഷ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി യുടെ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.

ദേവികുളം മണ്ഡലത്തിൽ രാജേന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സഹകരണ ബാങ്കിൻ്റെ തുടക്കം. വിന്നേഴ്‌സ് റോയല്‍ വര്‍ഷ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ അറുപതാമത് ബ്രാഞ്ചാണ് മൂന്നാറില്‍ തുടങ്ങിയത്. തോട്ടം തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. മൂന്നാർ ശാഖ ഫൗണ്ടർ മെമ്പർ ജോസഫ് ഡീസിൽവ ഉദ്ഘാടനം നിർവഹിച്ചു.

തമിഴ് വംശജർക്കിടയിലും തോട്ടം തൊഴിലാളികൾക്കിടയിലും രാജേന്ദ്രനുള്ള സ്വാധീനം വോട്ടായി മാറ്റാനാണ് ബിജെപിയുടെ നീക്കം. ബാങ്കിൻ്റെ ഉദ്ഘാടനം അടക്കമുള്ള പ്രവർത്തനങ്ങളെ ജാഗ്രതയോടെയാണ് എൽഡിഎഫും യുഡിഎഫും കാണുന്നത്.
Previous Post Next Post