സ്ത്രീകളുടെ വേഷം ധരിച്ച ഇന്ത്യക്കാരനും സുഹൃത്തുക്കളും കുവൈത്തിൽ അറസ്റ്റിൽ...



കുവൈത്ത് സിറ്റി സ്ത്രീകളുടെ വേഷം ധരിച്ച ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ളവർ കുവൈത്തിൽ അറസ്റ്റ‌ിൽ. പൊതു സാമൂഹിക മൂല്യങ്ങൾ ലംഘിച്ചതിനാണ് ഇവരെ അറസ്‌റ്റ് ചെയ്തത്. കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. തുടർന്ന് അധികൃതർ സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ച വ്യക്തിയുടെ അക്കൗണ്ട് വിവരങ്ങൾ തേടി. വിഡിയോയിലുള്ളവർ അക്കൗണ്ട് ഉടമയുമായി ബന്ധമുള്ളവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് വിഡിയോ പങ്കുവെച്ചവരെയും അധികൃതർ പിടികൂടി അറസ്റ്റ് ചെയ്തു.
രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളുടെ ലംഘനമാണ് ഈ സംഭവമെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാൻ സാധിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Previous Post Next Post