മുന്നണിമാറ്റ വാർത്തകൾ തള്ളി ജോസ് കെ. മാണി




കോട്ടയം: മുന്നണിമാറ്റ വാർത്തകൾ തള്ളി കേരള കോൺ​ഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണിയാണ് പ്രസ്താവനയിലൂടെ പ്രതികരണം അറിയിച്ചത്. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കാതെ മനപ്പൂർവ്വം വിട്ടുനിന്നു എന്ന വിധത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധം. കേരളത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് തിരുവനന്തപുരത്തെ സമരപരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. ഇക്കാര്യം മുൻകൂട്ടി എൽഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു.

മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എൻ ജയരാജുമടക്കം എംഎൽഎമാർ പങ്കെടുത്തു. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ ഏതെങ്കിലും ഒരു പരിപാടിയിൽ ഉണ്ടായ അസാന്നിധ്യമാണ്. അത് മറ്റു രീതിയിൽ വ്യാഖ്യാനിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതിനു പിന്നിൽ പാർട്ടിയെ സമൂഹമധ്യത്തിൽ കരിവാരിത്തേക്കുകയെന്ന അജണ്ടയാണെന്നും പ്രതികരണം.

أحدث أقدم