വീട് പൂട്ടി ബന്ധു വീട്ടിൽ പോയി, തിരികെ എത്തിയപ്പോൾ കണ്ടത്.. ചെന്നിത്തലയിൽ നടന്നത്..




ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയിൽ വീട് കുത്തിതുറന്ന് മോഷണം. 20 പവൻ സ്വർണവും ലാപ്ടോപ് ഉൾപ്പടെ ഉള്ള വസ്തുക്കളുമാണ് മോഷണം പോയത്. പാസ്പോർട്ട് അടക്കം വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, ഇന്ത്യൻ വിപണിയിൽ 30000 രൂപ വരുന്ന 25 യു.കെ പൗണ്ട് എന്നിവ സൂക്ഷിച്ച ബാഗ് ഉൾപ്പടെ കാണാതായിട്ടുണ്ട്. അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് കവർച്ച. ചെന്നിത്തല ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രവാസിയായ ജോസും കുടുംബവും രണ്ട് മാസം മുമ്പാണ് നാട്ടിൽ എത്തിയത്. വീട്ടുകാർ ബന്ധു വീട്ടിൽ പോയപ്പോഴാണ് മോഷണം നടന്നത്. സംഭവത്തിൽ മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post