സിഖ് വിരുദ്ധ കലാപം: മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി കോടതി


സിഖ് വിരുദ്ധ കലാപത്തിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി. ദില്ലിയിലെ റൗസ് അവന്യൂ കോടതിയുടേതാണ് നടപടി. സജ്ജൻകുമാറിന് കലാപാഹ്വാനത്തിലോ കൊലപാതകത്തിലോ പങ്കില്ലെന്ന് വിലയിരുത്തിയാണ് കോടതി കുറ്റവിമുക്തനാക്കിയത്. നേരത്തെ സജ്ജൻ കുമാറിന് ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1984ൽ നടന്ന കലാപത്തിൽ സരസ്വതി വിഹാറിലുള്ള സിഖുകാരായ അച്ഛനെയും മകനെയും കൊന്ന കേസിലാണ് സജ്ജൻകുമാറിന് ശിക്ഷ വിധിച്ചത്. അക്രമി സംഘത്തെ നയിച്ചത് സജ്ജൻകുമാറാണെന്നായിരുന്നു നേരത്തെ കണ്ടെത്തിയത്.

Previous Post Next Post