കുടുംബ വഴക്കിനെ തുടർന്ന് ആക്രമണം ;ഭർത്താവിനെയും ഭർതൃമാതാവിനെയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച യുവതി പിടിയിൽ


മലപ്പുറം : കോട്ടക്കൽ നിരപ്പറമ്പിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെയും ഭർതൃമാതാവിനെയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച യുവതി പിടിയിൽ.പള്ളത്ത് വീട്ടിൽ ഭരത്‌ചന്ദ്രൻ (29), മാതാവ് കോമളവല്ലി (49) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

സംഭവത്തിൽ ഭരത് ചന്ദ്രൻ ഭാര്യ സജീനയെ (23) പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രണ്ട് പേരെയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം, ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഭരത് ചന്ദ്രൻ സജീനയെ തിരുവനന്തപുരത്തുള്ള അവരുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. എന്നാൽ, ഇതിനിടെ ഭരത് ചന്ദ്രൻ രണ്ടാമത് വിവാഹം കഴിക്കാനുള്ള നീക്കം നടത്തുന്നതായി അറിഞ്ഞ സജീന മലപ്പുറത്തെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
Previous Post Next Post