
തിരുവനന്തപുരം: കൊട്ടാരക്കര മുൻ എം എൽ എ ഐഷ പോറ്റി സി പി എം വിട്ട് കോൺഗ്രസിൽ ചേർന്നതിൽ രൂക്ഷ വിമർശനവുമായി സി പി എം കൊല്ലം ജില്ലാ കമ്മിറ്റി. ‘അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ല’ എന്നും ഐഷാപോറ്റിയുടെ നിലപാട് അവസരവാദപരം എന്നുമാണ് സി പി എം കൊല്ലം ജില്ലാ കമ്മിറ്റി വിമർശിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഐഷ പോറ്റി പാർട്ടിയിൽ സജീവം അല്ലാതെ ആയി. ഏത് സാഹചര്യത്തിലാണ് ഐഷ പോറ്റി കോൺഗ്രസ്സിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്നും സി പി എം ജില്ലാ കമ്മിറ്റി .