രമ്യ ഹരിദാസിന് ദേശീയ രാഷ്ട്രീയത്തിൽ പുതിയ ഉത്തരവാദിത്വം


കോൺഗ്രസ് നേതാവും മുൻ ആലത്തൂർ എംപിയുമായ രമ്യ ഹരിദാസിന് ദേശീയ തലത്തിൽ പുതിയ ചുമതല. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ ദേശീയ അച്ചടക്ക സമിതി അംഗമായി രമ്യയെ ചുമതലപ്പെടുത്തി. ദേശീയ അധ്യക്ഷൻ നേരിട്ട് ഫോണിൽ വിളിച്ചാണ് നിയമന വിവരം അറിയിച്ചത്. ഇക്കാര്യം രമ്യ ഹരിദാസ് തന്നെയാണ് തന്റെ സമൂഹ മാധ്യമ അക്കൗട്ടിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്. തന്‍റെ രാഷ്ട്രീയ വളർച്ചയ്ക്ക് കാരണമായ പ്രസ്ഥാനം നൽകിയ പുതിയ ചുമതലഅഭിമാനത്തോടെയും ഉത്തരവാദിത്വത്തോടെയും ഏറ്റെടുക്കുന്നതായാണ് രമ്യ ഹരിദാസ് ഫേസ്ബുക്ക്  കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്

Previous Post Next Post