വാകത്താനം പടിയിറക്കടവില്‍ പാടശേഖരത്തോട് ചേർന്ന ഷെഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; പള്ളം സ്വദേശി വിപിൻ ചന്ദ്രനാണ് മരിച്ചത്




കോട്ടയം : വാകത്താനം പടിയിറക്കടവില്‍ പാടശേഖരത്തോട് ചേർന്ന ഷെഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പള്ളം സ്വദേശി വിപിൻ ചന്ദ്രനാണ് മരിച്ചത്. പാടശേഖരത്തോട് ചേർന്ന ഷെഡിൽ തൂങ്ങിയ നിലയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
أحدث أقدم