ബിജെപിക്ക് നിർണായക ദിവസം… ആറ് വർഷത്തെ നദ്ദ യുഗം അവസാനിക്കുന്നു. പുതിയ പ്രസിഡന്‍റ്…


ഭാരതീയ ജനതാ പാർട്ടി(ബിജെപി)യുടെ പുതിയ ദേശീയ അധ്യക്ഷനെ ഈ മാസം 20ന് തെരഞ്ഞെടുക്കും. പാർട്ടിയുടെ ദേശീയ റിട്ടേണിംഗ് ഓഫീസറും രാജ്യസഭാ എംപിയുമായ കെ ലക്ഷ്മൺ പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപന പ്രകാരം, പാർട്ടിയുടെ വോട്ടർ പട്ടിക വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രസിദ്ധീകരിക്കും. സ്ഥാനാർത്ഥികളുടെ രജിസ്ട്രേഷൻ പ്രക്രിയ ജനുവരി 19 ന് ആരംഭിക്കും. ജനുവരി 19 ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് രണ്ട് മണിക്കൂർ നീണ്ടുനിൽക്കും. വൈകുന്നേരം 4 മുതൽ 5 വരെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും, തുടർന്ന് ആവശ്യമെങ്കിൽ എല്ലാ സ്ഥാനാർത്ഥികൾക്കും അവരുടെ പേരുകൾ പിൻവലിക്കാൻ ഒരു മണിക്കൂർ സമയം വോട്ടെടുപ്പ് ജനുവരി 20 ന് നടക്കും. ‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും, എല്ലാ സംസ്ഥാന ബിജെപി പ്രസിഡന്റുമാരും, ദേശീയ ഭാരവാഹികളും, മുതിർന്ന ബിജെപി നേതാക്കളും ദില്ലിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

Previous Post Next Post