പ്രഭാത നടത്തത്തിനിടെ യുവതിക്ക് നേരെ വളർത്തുനായയുടെ ആക്രമണം


ബെം​ഗളൂരുവിൽ യുവതിക്ക് നേരെ വളർത്തുനായയുടെ ആക്രമണം. പ്രഭാത നടത്തത്തിന് ഇറങ്ങിയ യുവതിയെ നായ ആക്രമിക്കുകയായിരുന്നു. ബെംഗളൂരു എച്ച് എസ് ആർ ലേഔട്ടിലാണ് സംഭവം. മുഖത്തും തലയിലും , കൈകളിലും, കാലിലും പരിക്കേറ്റ യുവതി ചികിത്സയിലാണ്. ഇവരെ നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വളർത്തു നായയുടെ ഉടമയ്ക്കെതിരെ യുവതിയുടെ ഭർത്താവ് പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ടീച്ചേഴ്സ് കോളനിയിലെ അമരേഷ് റെഡ്ഡിക്കെതിരെ പോലീസ് കേസെടുത്തു.

Previous Post Next Post