ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചു; യുവാവിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മാനസികമായി തകർന്നിരുന്നുവെന്ന് ബന്ധുക്കൾ



കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് മരിച്ചനിലയിൽ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്(40) ആണ് മരിച്ചത്. പുലർച്ചെയോടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
പയ്യന്നൂരിൽ വെച്ചായിരുന്നു സംഭവം. തിരക്കേറിയ ബസിൽവെച്ച് ബോധപൂർവം ലൈംഗികോദ്ദേശത്തോടെ തന്നെ ദേഹത്ത് സ്പർശിച്ചുവെന്നാരോപിച്ചാണ് യുവതി വീഡിയോ ദൃശ്യം പങ്കുവെച്ചത്. 20 ലക്ഷത്തിലേറെ പേർ വീഡിയോ കാണുകയും നിരവധി പേർ വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ ദീപക് മാനസികമായി തകർന്ന നിലയിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഇതിന് പിന്നാലെയാണ് ദീപകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.കണ്ടന്റ് ക്രിയേഷൻ എന്ന നിലയിലാണ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചതെന്നാണ് ദീപകിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
Previous Post Next Post