നയപ്രഖ്യാപന പ്രസംഗ വിവാദം: സ്പീക്കറുടെ വാർത്താസമ്മേളനം മര്യാദാ ലംഘനം; രൂക്ഷമായി വിമർശിച്ച് ലോക്ഭവൻ വാർത്താകുറിപ്പ്


നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ സ്പീക്കറെ രൂക്ഷമായി വിമർശിച്ച് ലോക്ഭവൻ വാർത്താകുറിപ്പ്. പ്രസംഗങ്ങളുടെ വീഡിയോ ആവശ്യപ്പെട്ട് ഗവർണർ നൽകിയ രഹസ്യ സ്വഭാവമുള്ള കത്ത് മാധ്യമങ്ങൾക്ക് ചോർന്നുവെന്ന സ്പീക്കറുടെ ആരോപണം ലോക്ഭവൻ തള്ളി. കത്തിന് മറുപടി നൽകില്ലെന്ന് പറഞ്ഞുള്ള സ്പീക്കറുടെ വാർത്താസമ്മേളനം മര്യാദാ ലംഘനമാണെന്നും ഭരണഘടനാ സ്ഥാപനത്തിൻ്റെ അന്തസ്സിന് യോജിക്കാത്തതെന്നും ലോക്ഭവൻ വിമർശിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ്റെയും അതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെയും വീഡിയോ ആവശ്യപ്പെട്ടായിരുന്നു ലോക്ഭവൻ്റെ കത്ത്

Previous Post Next Post