അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി



ന്യൂഡൽഹി : അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി.

ഹൈക്കോടതിയുടെ ഉത്തരവ് അധികാര പരിധിക്ക് പുറത്തുള്ളതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജിക്ക് എതിരായ കണ്ടെത്തലുകൾ നിലവിൽ പ്രസക്തമല്ലെന്നും അതിലേക്ക് കടക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിലക്ക് ഒഴിവായത്തോടെ കെഎം ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം.
കേസിലെ കെഎം ഷാജിയുടെ അപ്പീലും ഷാജിക്കെതിരെ എം വി നികേഷ് കുമാർ നൽകിയ ഹർജിയുമാണ് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് പരിഗണിച്ചത്. തിരഞ്ഞെടുപ്പ് ഹർജിയിലെ മറ്റ് ആവശ്യങ്ങൾ അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈകോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിലാക്കണമെന്നായിരുന്നു നികേഷ് കുമാറിന്റെ ആവശ്യം.കേസിൽ നേരത്തെ കേരള ഹൈക്കോടതി വിധിച്ച അയോഗ്യതയ്ക്ക് എതിരെ കെഎം ഷാജി നൽകിയ അപ്പീലിൽ സുപ്രീംകോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആറു വർഷത്തെ അയോഗ്യത വിധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു.
Previous Post Next Post