ഇന്ന് രാവിലെ 8.45ന് നടന്ന വിമാനപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെടുന്നത്. ഗുരുതര പരിക്കുകളോടെ അജിത് പവാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു. അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. പൈലറ്റ് ക്രാഷ് ലാൻഡിങിന് ശ്രമിക്കുന്നതിനിടെയാണ് വയലിൽ ഇടിച്ചിറങ്ങിയത്. വിമാനം പൂർണമായി കത്തി നശിച്ചിരുന്നു.