പാമ്പാടിയിൽ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റു പ്രതി പിടിയിൽ സംഭവം ഇന്ന് രാവിലെ 10.30 ന് പിടിയിലായത് ....


കോട്ടയം : പാമ്പാടിയിൽ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റു ഇന്ന് രാവിലെ 10 :30 ഓടെ പാമ്പാടി കാളച്ചന്ത മഞ്ഞാടി റോഡിൽ പാമ്പാടി പളളിയുടെ കുരിശിൻ തൊട്ടിക്ക് സമീപം ആയിരുന്നു സംഭവം
കുമരം ചെങ്ങളം ഭാഗത്ത് ജിഷ്ണു പ്രസാദ് (27) (  ഇപ്പോൾ ഒളശ്ശ താമസം ) എന്ന ആൾ  മദ്യലഹരിയിൽ ബൈക്കിൽ സഞ്ചരിക്കവെ 
 സ്ക്കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ മറികടക്കവെ  ബൈക്ക് ഓട്ടോയിൽ ഇടിക്കുകയും ഇത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ ചീത്ത വിളിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു 


തുടർന്ന് നാട്ടുകാർ പാമ്പാടി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെ പ്രതി ഇടിവള ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു
മർദ്ദനത്തിൽ പാമ്പാടി പോലീസ് സ്റ്റേഷനിലെ 
ഡ്രൈവർ C. P .O നസീബ് ,C. P .O അനൂപ് എന്നിവർക്ക് പരുക്കേറ്റു തുടർന്ന് പ്രതിയെ ബലമായി പോലിസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി  കോടതി  റിമാൻഡ് ചെയ്തു 

 ഇയാൾ കാപ്പാ കേസ് പ്രതിയാണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ആൻ്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ കൂടിയാണ്
أحدث أقدم