കുമരകം :- കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ 21.02.26 മുതൽ 28.02.26 വരെ നടക്കുന്ന നൂറ്റി ഇരുപത്തിയൊന്നാമത് തിരുവുത്സവം വിജയകരമായി നടത്തുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിക്കേണ്ട ക്രമീകരണങ്ങളേ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി കോട്ടയം റവന്യൂ ഡിവിഷണൽ ഓഫീസർ ശ്രീമതി. ജിനു പുന്നൂസിൻ്റെ, നേതൃത്വത്തിൽ അവലോകന യോഗം 10.02.2026 തീയതി, രാവിലെ 11 മണിക്ക്, കുമരകം ശ്രീകുമാരമംഗലം ദേവസ്വം ഓഫീസിൽ വച്ച് നടക്കുന്നതാണ്
സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി VN വാസവൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വക്കേറ്റ് K ഫ്രാൻസിസ് ജോർജ് MP, ജില്ലാ കളക്ടർ, എ.ഡി.എം കോട്ടയം, ജില്ലാ പോലീസ് മേധാവി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, കോട്ടയം തഹസീൽദാർ, DySP കോട്ടയം, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ, SHO കുമരകം പോലീസ് സ്റ്റേഷൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ ഫയർ & റസ്ക്യൂ കോട്ടയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ KSEB കോട്ടയം, താലൂക്ക് സപ്ലൈ ഓഫീസർ കോട്ടയം, വില്ലേജ് ഓഫീസർ കുമരകം, എക്സിക്യൂട്ടീവ് എൻജിനിയർ വാട്ടർ അതോറിറ്റി കോട്ടയം, ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ KSRTC കോട്ടയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ PWD (റോഡ്സ്) കോട്ടയം, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ കോട്ടയം, ഭക്ഷ്യ സുരക്ഷ ഓഫീസർ കോട്ടയം, ഡപ്യൂട്ടി കൺട്രോളർ, ലീഗൽ മെട്രോളജി കോട്ടയം, സർക്കിൾ ഇൻസ്പെക്ടർ എക്സൈസ് ഡിപ്പാർട്ട്മെൻറ്, ജില്ലാ ഫോറസ്റ്റ് ഓഫീസർ കോട്ടയം, ജില്ലാ വെറ്റിനറി ഓഫീസർ, എലിഫൻ്റ് സ്ക്വാഡ് കോടിമത കോട്ടയം, കുമരകം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻറ് ശ്രി. AK ജയപ്രകാശ് അറിയിച്ചു.