ഇന്നലെ പട്നയിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സാമ്രാട്ട് ചൗധരിയെ ഏകകണ്ഠേന തെരഞ്ഞെടുത്തത്. ലോക് ഭവനിൽ ഗവർണർ ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ സത്യ വാചകം ചൊല്ലി കൊടുക്കും. ഇന്നലെ സാമ്രാട്ട് ചൗധരി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല