എറണാകുളം പുതുവൈപ്പിൽ 16 കാരിയെ കാണാതായെന്ന് പരാതി; പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്…





എറണാകുളം പുതുവൈപ്പിനിൽ സ്കൂളിലേക്ക് പോയ 16 കാരിയെ കാണാതായെന്ന് പരാതി. തെക്കൻ മാലിപ്പുറം പുളിക്കത്തറ വീട്ടിൽ സുമേഷിന്റെ മകൾ ഗൗരി നന്ദയെയാണ് ഇന്നലെ മുതൽ കാണാതായത്. സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഗൗരി നന്ദ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഞാറക്കൽ പൊലീസ് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ 0484 2492328 നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
أحدث أقدم