ഫെബ്രുവരി 17ന് ചന്ദ്രനെ നിരീക്ഷിക്കുന്നത് അപകടകരം, ‘അന്ധതയ്ക്ക് വരെ കാരണമാകാം’


പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ. ഫെബ്രുവരി 17-ന് ടെലസ്കോപ്പുകളിലൂടെയോ ബൈനോക്കുലറുകളിലൂടെയോ ചന്ദ്രനെ നിരീക്ഷിക്കുന്നത് ഗുരുതരമായ കാഴ്ചാ വൈകല്യങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അന്നേദിവസം ചന്ദ്രൻ സൂര്യനോട് വളരെ അടുത്തായി വരുന്നതും, അതിനോടൊപ്പം തന്നെ സൂര്യഗ്രഹണം സംഭവിക്കുന്നതുമാണ് അപകടസാധ്യത വർദ്ധിപ്പിക്കുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കി.

അംഗീകൃത സോളാർ ഫിൽട്ടറുകൾ ഇല്ലാതെ ടെലിസ്കോപ്പുകൾ, ബൈനോക്കുലറുകൾ, മറ്റ് ഒപ്റ്റിക്കൽ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് സൂര്യനെയോ സൂര്യനോട് വളരെ ചേർന്നുനിൽക്കുന്ന ആകാശഗോളങ്ങളെയോ നിരീക്ഷിക്കുന്നത്, താത്ക്കാലികമോ ശാശ്വതമോ ആയ അന്ധതയ്ക്ക് വരെ കാരണമാകാം എന്ന് കേന്ദ്രം പറഞ്ഞു.

أحدث أقدم