260 കോടിയുടെ ആനക്കൊമ്പ് കത്തിക്കുന്നു; ചാരം വിറ്റ് പണമാക്കാൻ വനംവകുപ്പ്


വനംവകുപ്പിന്റെ പക്കലുള്ള കോടികൾ വിലമതിക്കുന്ന ആനക്കൊമ്പ് ശേഖരം നശിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കേസുകളിൽ പിടിച്ചെടുത്തതും സ്വാഭാവികമായി ചരിഞ്ഞ ആനകളുടേതുമുൾപ്പെടെ ഏകദേശം 13 ടണ്ണോളം ആനക്കൊമ്പുകളാണ് നിലവിൽ സർക്കാരിന്റെ പക്കലുള്ളത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 260 കോടി രൂപ മൂല്യം വരും.

2023-ലെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന നിർദ്ദേശമനുസരിച്ച് ഇത്തരം ആനക്കൊമ്പ് ശേഖരങ്ങൾ കത്തിച്ചു കളയേണ്ടതുണ്ട്. ഈ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആനക്കൊമ്പുകൾ ഭസ്മമാക്കാൻ കേരളം തീരുമാനിച്ചത്.

ആനക്കൊമ്പ് കത്തിച്ചുണ്ടാകുന്ന ചാരം ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുമോ എന്ന കാര്യം വനംവകുപ്പ് പരിശോധിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ മരുന്ന് നിർമ്മാണ കമ്പനികളുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.

أحدث أقدم