രജിസ്ട്രേഷൻ പോലുമില്ലാത്ത സ്വകാര്യ ആശുപത്രി. ചികിത്സ നടത്തിയിരുന്നത് പ്ലസ് ടു വിദ്യാർത്ഥിയും ബിഎ ബിരുദധാരിയും. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. പിന്നാലെ 19കാരനും 32കാരനും അറസ്റ്റിൽ. ഉത്തർ പ്രദേശിലെ അംബേദ്കർനഗറിലാണ് ഞെട്ടിക്കുന്ന സംഭവം. അഞ്ച് വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഫെബ്രുവരി 5നാണ് പ്രിയങ്ക എന്ന യുവതി പ്രസവത്തിനായി എത്തിയത്. യുവതിക്ക് സിസേറിയൻ വേണമെന്നാണ് വ്യാജ ഡോക്ടർമാർ നിർദ്ദേശിച്ചത്. ശസ്ത്രക്രിയയിലൂടെ പ്രിയങ്ക പെൺകുട്ടിക്ക് ജന്മം നൽകിയെങ്കിലും സിസേറിയനിടെ യുവതി മരിക്കുകയായിരുന്നു