പാലായിൽ മരം വെട്ടുന്നതിനിടെ തൊഴിലാളി വീണു മരിച്ചു: ആശാനിലയം മണ്ണാംതൂക്കില്‍ ബിജോ ജോർജാണ് (39) മരിച്ചത്.



പാലാ : മരം വെട്ടുന്നതിനിടയില്‍ മരത്തില്‍ നിന്നും വീണ് മരം വെട്ട് തൊഴിലാളിക്കു ദാരുണാന്ത്യം. ആശാനിലയം മണ്ണാംതൂക്കില്‍ ബിജോ ജോർജാണ് (39) മരിച്ചത്.സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ മരത്തിൻ്റെ ശീഖരങ്ങള്‍ ഇറക്കാനായി ഉള്ള ശ്രമത്തില്‍ മരത്തില്‍ നിന്നും കാല്‍ വഴുതി വീണ ബിജോയെ നാട്ടുകാർ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എ.ഐ.ടി.യു.സി തൊഴിലാളിയാണ്
Previous Post Next Post