ഇതിലൊന്ന് കപ്പലണ്ടി വിൽപന നടത്തുന്ന ഉന്തു വണ്ടിയാണ്. മൂന്നെണ്ണം ലോട്ടറി കച്ചവടത്തിനുള്ള തട്ടുകളും . ഏറ്റവും തിരക്കേറിയ റോഡാണ് തിയറ്റർ റോഡ്. സിനിമ തുടങ്ങുന്നതിന് മുൻപും സിനിമ കഴിഞ്ഞും ഇവിടെ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. തിക്കിലും തിരക്കിലും വാഹനം അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ കഴിയാതെ വിഷമിക്കുന്നത് നിത്യസംഭവമാണ്.
ഇതിനിടയിലൂടെ ഞെരുങ്ങിയാണ് കാൽ നട യാത്രക്കാർ പോലും സഞ്ചരിക്കുന്നത്.
ഇങ്ങനെയുള്ള റോഡിലാണ് പെട്ടിക്കട സ്ഥാപിച്ച് കച്ചവടം.
ഇത് വീണ്ടും കുരുക്ക് മുറുക്കും.നഗരത്തിലെ പല പെട്ടിക്കടകളിലും കഞ്ചാവ് കച്ചവടം തകൃതിയാണ്.
പെട്ടിക്കടകളുടെ നഗരമാണ് കോട്ടയം. ആർക്കും എവിടെയും പെട്ടിക്കട സ്ഥാപിക്കാം. ആരും ഒന്നും പറയില്ല. നഗരസഭയുടെ അനുമതിയും വേണ്ട, ലൈസൻസും വേണ്ട.പക്ഷേ ഈ ഇടപാടുകൾക്കു പിന്നിൽ മറിയുന്നത് ആയിരങ്ങളാണ്. വഴിനീളെ പെട്ടിക്കട വച്ച് വാടകയ്ക്ക് നൽകുന്ന ഒരു ടീം കോട്ടയത്തുണ്ട്. അതായത് സർക്കാരിന്റെ സ്ഥലം വാടയ്ക്ക് നൽകി പണമുണ്ടാക്കുന്നവർ. അധികൃതർ ഇടപെട്ട് കട മാറ്റിയാലും പിറ്റേന്ന് അതേ സ്ഥലത്ത് കട പ്രത്യക്ഷപ്പെടും. നൂറുക്കണക്കിന് പെട്ടിക്കടകളാണ് കോട്ടയം നഗരത്തിലുള്ളത്.