തീപിടുത്തത്തിൽ രണ്ട് ബൈക്കുകൾ കത്തി നശിച്ചു. തുമ്പമണ്ണിൽ പ്രവർത്തിച്ചുവരുന്ന എൻ എസ് കെ തട്ടുകടക്കാണ് തീപിടിച്ചത്. കടയിൽ ഉണ്ടായിരുന്നവർക്ക് പൊള്ളലേറ്റു. ഫയർഫോഴ്സ് എത്തുന്നതിനു മുൻപ് തന്നെ നാട്ടുകാർ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.