വീണ്ടും കുതിച്ച് കയറി സ്വർണവില, ഇന്ന് ഒറ്റയടിക്ക് കൂടിയത് 4840 രൂപ



കൊച്ചി : 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 1,17,720 രൂപയാണ്.

 തുടർച്ചയായ ഇടിവുകൾക്കൊടുവിൽ ഇന്നലെ ഉച്ചക്ക് ശേഷമാണ് സ്വർണവില തിരിച്ചു കയറാൻ തുടങ്ങിയത്. നാല് ദിവസത്തിനിടെ പവന് 20,040 രൂപയുടെ കുറവ് വരെ ഉണ്ടായിരുന്നു.

അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവും ഇന്ത്യയിൽ സ്വർണവില ഉയരാൻ കാരണമായി. ലോക വിപണി, രൂപയുടെ മൂല്യം, നികുതികൾ, ആവശ്യകത, ആഗോള അനിശ്ചിതത്വം എന്നീ ഘടകങ്ങളുടെ കൂട്ടായ ഫലമാണ് കേരളത്തിൽ സ്വർണവില ഉയരാൻ കാരണം.

നിക്ഷേപകർ ഈ ഘട്ടത്തിൽ സ്വർണം വിറ്റ് പരമാവധി ലാഭമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് സ്വർണവില താഴേക്ക് പോയത്. പിന്നീട് വില താഴ്ന്നതോടെ നിക്ഷേപകർ വീണ്ടും സ്വർണം വാങ്ങി.
ഇതോടെ സ്വർണവില ഉയരുകയും ഒരു വിഭാഗം വീണ്ടും സ്വർണം വിൽക്കുകയും ചെയ്തു.
أحدث أقدم