അതേസമയം മ്യൂസിയം പൊലീസ് സ്റ്റേഷന്റെ കോൾ റെക്കോർഡും മണിയൻ പിള്ള രാജുവിന്റെ മൊഴിയും രേഖപ്പെടുത്താനാണ് അന്വേഷണ ചുമതലയുള്ള ഡിസിപിയുടെ തീരുമാനം. മണിയൻപിള്ള രാജു മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള രാസ പരിശോധന ഫലം നാളെ രാവിലെയോടെ ലഭിക്കുമെന്നാണ് വിവരം. ഇന്നലെ എംവിഡി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ മണിയൻ പിള്ള രാജുവിന് വാഹനം കൈമാറും